ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ് ജനത നേതാവുമായ എം.പി.വീരേന്ദ്രകുമാറിന്റെ പരാജയത്തിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് ഉപസമിതി റിപ്പോര്‍ട്ട്. ആര്‍. ബാലകൃഷ്ണപിള്ള അധ്യക്ഷനായ സമിതിയാണ് തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. താഴെത്തട്ടില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് പിഴവു പറ്റി. ഇതിന് പുറമേ യുഡിഎഫിലെ കക്ഷികളെ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റി. പ്രചാരണത്തിനുള്ള പണം വേണ്ടരീതിയില്‍ ചിലവഴിച്ചില്ല. അട്ടപ്പാടി പോലുള്ള മേഖലകളില്‍ പ്രചാരണം ദുര്‍ബലമായി. എന്നിവാണ് കോണ്‍ഗ്രസിനെതിരായി പറയുന്ന കാര്യങ്ങള്‍. റിപ്പോര്‍ട്ടില്‍ നേതാക്കളെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും ഡിസിസി പ്രസിഡന്റിനും തെരഞ്ഞെടുപ്പ് […]
The post പാലക്കാട്ടെ തോല്‍വി; കോണ്‍ഗ്രസിന്റെ വീഴ്ചയെന്ന് ഉപസമിതി റിപ്പോര്‍ട്ട് appeared first on DC Books.