നാടുകാണിച്ചുരത്തില്‍ തകൃതിയായി ഒരു സ്ഥാനാരോഹണച്ചടങ്ങ് നടക്കുകയാണ്. ദിവംഗതനായ സിംഹരാജാവിന് പകരം കാണ്ടാമൃഗം രാജാവാകുന്നു. രാജാവിനെ കിരീടമണിയിക്കാന്‍ തുടങ്ങുന്ന മുഹൂര്‍ത്തത്തിലാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ഈച്ചമൂപ്പന്‍ രംഗപ്രവേശനം ചെയ്തത്. തന്നെ രാജാവാക്കിയില്ലെങ്കില്‍ വിഷപ്രയോഗത്താല്‍ കാട്ടിലെ മൃഗങ്ങളെയെല്ലാം ഒറ്റയടിക്കു കൊല്ലുമെന്ന് ഈച്ചമൂപ്പന്‍ ഭീഷണിപ്പെടുത്തി. ഈച്ചപ്പട ചുറ്റിനും ഇരമ്പിയാര്‍ത്തു. മുന്‍ രാജാവായ സിംഹത്തെ നിമിഷനേരംകൊണ്ട് ഒരു ഈച്ചയ്ക്ക് കൊല്ലാന്‍ കഴിയുമെങ്കില്‍ കാട്ടിലെ മൃഗങ്ങളെയെല്ലാം ഒറ്റയടിക്കു നശിപ്പിക്കുവാന്‍ ഈച്ചപ്പടയ്ക്ക് ഏതാനും നിമിഷം മാത്രം മതിയാകും. അങ്ങനെ പുരോഹിതന്മാരെ വിറപ്പിച്ചു നിര്‍ത്തി ഈച്ചമൂപ്പന്‍ കാടിന്റെ രാജാവായി. കൂമനും കുറുക്കനും […]
The post ഈച്ച നാടുകാണിച്ചുരത്തിന്റെ രാജാവായ കഥ appeared first on DC Books.