മലയാളം സാംസ്‌കാരികസമിതി ഏര്‍പ്പെടുത്തിയിരിക്കുന്ന ബലിചന്ദനം പ്രതിഭാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. 2013, 2014 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കവിതാ സമാഹരങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ശ്രീഭവനം ഗോപാലകൃഷ്ണന്റെ ആത്മകഥ ബലിചന്ദനത്തിന്റെ പേരിലുള്ള പുരസ്‌കാരം 15,000 രൂപയും പ്രശംസാപത്രവും ചേര്‍ന്നതാണ്. പുസ്തകത്തിന്റെ നാല് പ്രതികള്‍ ഫെബ്രുവരി ഒന്നിന് മുമ്പ് എന്‍.ബി. തങ്കച്ചന്‍, കാര്യദര്‍ശനി, മലയാളം സാംസ്‌കാരികസമിതി വി- കോട്ടയം പോസ്റ്റ്, പത്തനംതിട്ട- 689 665 എന്ന വിലാസത്തില്‍ അയയ്ക്കണം.
The post ബലിചന്ദനം പ്രതിഭാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു appeared first on DC Books.