ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏത് എന്ന ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ രാഷ്ടീയ ദാര്‍ശനിക പരീക്ഷണത്തിന്റെ ആത്മസാക്ഷ്യമാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നു പറയാം. വൈവിധ്യത്തിന്റെ പരകോടിയിലായിരുന്ന ഒരു ജനതയെ സ്വാതന്ത്ര്യ ബോധമെന്ന നൂലില്‍ കോര്‍ത്തെടുത്ത് ഒരു മാലയാക്കിത്തീര്‍ത്ത് സാമ്രാജ്യത്വത്തിന്റെ അക്രമത്തിനും ചൂഷണത്തിനുമെതിരെ അഹിംസാത്മകമായ ഒരു ആയുധമാക്കി മാറ്റിയ പരീക്ഷണത്തിന്റെ […]
The post ഇതിഹാസതുല്യം ഈ ആത്മകഥ appeared first on DC Books.