ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്റെ ആക്രമണം. ജനുവരി 1ന് പുലര്‍ച്ചെയാണ് ഇന്ത്യയുടെ 15 സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക്ക് റേഞ്ചേഴസ് ആക്രമണം നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. അതേസമയം, ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. നിയന്ത്രണരേഖയില്‍ സാംബ മേഖലയില്‍ ബിഎസ്എഫ് നടത്തിയ വെടിവയ്പ്പില്‍ നാല് പാക്കിസ്ഥാന്‍ ഭടന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ നടപടി. പെട്രോളിങ് സംഘത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു ഭടന്‍ […]
The post ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്ക് ആക്രമണം appeared first on DC Books.