സാഹിത്യത്തിനുള്ള സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം ചെറുകഥാകൃത്ത് എസ്. ഹരീഷിന്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൃഷി, കല, സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം, സംരംഭകത്വം, കായികം, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവ എഴുത്തുകാരില്‍ പ്രമുഖനായ എസ് ഹരീഷ് 1975ല്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ജനിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ച രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. ഡിസി ബുക്‌സ് സാഹിത്യോത്സവത്തില്‍ പ്രസിദ്ധീകരിച്ച […]
The post യുവപ്രതിഭാ പുരസ്‌കാരം എസ് ഹരീഷിന് appeared first on DC Books.