കണ്ണൂര്‍ നെടുംപോയില്‍ ക്വാറിക്ക് നേരെ ഉണ്ടായത് മാവോയിസ്റ്റ് ആക്രമണം തന്നെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണങ്ങള്‍ നടത്തുന്ന മാവോയിസ്റ്റുകള്‍ ഭീരുക്കളാണ്. മാവോയിസം എന്ന പേരില്‍ നടക്കുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളും ആദിവാസികളും മാവോയിസ്റ്റുകള്‍ക്ക് എതിരാണ്. പലയിടത്തായി അക്രമമോ കല്ലേറോ ഉണ്ടാക്കി അവരുടെ സാന്നിധ്യം അറിയിക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ ജനപിന്തുണയോടെ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഡിസംബര്‍ 22ന് പാലക്കാടും വയനാടും ആക്രമണമുണ്ടായപ്പോള്‍ […]
The post ക്വാറി ആക്രമണം: പിന്നില്‍ മാവോയിസ്റ്റുകളെന്ന് ചെന്നിത്തല appeared first on DC Books.