ഭാരതത്തിന്റെ ആത്മീയഭൂപടത്തിലെ രണ്ട് അതിരുകളാണ് ഹിമാലയവും രാമേശ്വരവും. ആ തിരിച്ചറിവില്‍ നിന്നാണ് ആസേതു ഹിമാചലം എന്ന സങ്കല്പം അനേകനൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇവിടെ ഉരുവം കൊണ്ടത്. ഒന്നും എന്റേതല്ലെന്ന അചഞ്ചല വിശ്വാസത്തോടെ തന്നില്‍ നിന്നാരംഭിച്ച മഹാനദികളെയെല്ലാം വിശാലസമുദ്രത്തിന് സമര്‍പ്പിക്കുന്ന ഹിമാലയവും, സമസ്തവും വിനീതമായി സ്വീകരിക്കുന്ന മഹാസാഗരവും ഇന്ത്യയുടെ ചേതനയെ ഉത്തേജിപ്പിക്കുന്നു. ഈ തിരിച്ചറിവിലാണ് ഡോ. എം.ജി.ശശിഭൂഷണ്‍ ആസേതുഹിമാചലം യാത്രചെയ്തത്. ഭാരതത്തിന്റെ തെക്കേ അതിരിലെ രാമേശ്വരം തൊട്ട് ഹിമാലയസാനുക്കള്‍ വരെ നീണ്ട യാത്രയില്‍ താന്‍ കണ്ട കാഴ്ചകള്‍ അദ്ദേഹം വിവരിക്കുന്ന […]
The post ആസേതുഹിമാചലം കണ്ട കാഴ്ചകള്‍ appeared first on DC Books.