പ്രസിദ്ധ സംഗീതജ്ഞനായ വി.ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സ്മരണാര്‍ത്ഥമുള്ള പ്രഥമ പുരസ്‌കാരം ഗായിക എസ്. ജാനകിയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വാഗ്‌ദേവി ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. സംഗീത രംഗത്ത് നിസ്തൂലമായ സേവനമനുഷ്ഠിച്ച കലാകാരന്മാരെ ആദരിക്കുന്നതിനായാണ് ‘ദക്ഷിണാമൂര്‍ത്തി നാദ പുരസ്‌ക്കാരം’ എന്ന പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്.ജാനകിയ്ക്കു ആദ്യമായി കേരള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത് ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ പിറന്ന സ്ത്രീ എന്ന ചിത്രത്തിലെ ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…. എന്ന ഗാനത്തിലൂടെയായിരുന്നു. സ്വാമികള്‍ ഒടുവില്‍ സംഗീതം നല്‍കിയ ചിത്രം […]
The post ദക്ഷിണാമൂര്‍ത്തി നാദ പുരസ്‌ക്കാരം എസ്. ജാനകിയ്ക്ക് appeared first on DC Books.