പ്രമുഖ ചലച്ചിത്രതാരം തൃഷ വിവാഹിതയാകുന്നു. ചെന്നൈ സ്വദേശിയും വ്യവസായിയായ വരുണ്‍ മണിയനാണ് വരന്‍. ജനുവരി 23ന് വിവാഹനിശ്ചയം നടക്കുമെന്ന് തൃഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇരുവരുടേയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങാണെന്ന് തൃഷ ട്വിറ്ററില്‍ കുറിച്ചു. വിവാഹ തീയതിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഇതുവരെയും തീയതി ഞങ്ങള്‍ നിശ്ചയിച്ചിട്ടില്ല. തീരുമാനമാകുമ്പോള്‍ ഞാന്‍ തന്നെ ഇക്കാര്യം എല്ലാവരേയും അറിയിക്കുന്നതാണെന്നും തൃഷ അറിയിച്ചു. വിവാഹശേഷം അഭിനയത്തോട് വിടപറയുമോ എന്ന സംശയത്തിനും താരം മറുപടി നല്‍കിയിട്ടുണ്ട്. സിനിമരംഗം വിടാന്‍ ഉദ്ദേശിക്കുന്നില്ല. […]
The post തൃഷ വിവാഹിതയാകുന്നു appeared first on DC Books.