ഏതൊരു വിദ്യാര്‍ത്ഥിയും ആകാംക്ഷയോടെയും തെല്ലൊരു പേടിയോടെയും സമീപിക്കുന്ന പരീക്ഷയാണ് എസ്എസ്എല്‍സി. ജീവിതത്തിലെ ഏറ്റവും ആദ്യത്തെ പൊതുപരീക്ഷ എന്ന നിലയിലും ഉന്നത വിദ്യാഭ്യാസത്തിലേയ്ക്കുള്ള ചവിട്ടുപടി എന്ന നിലയിലും അവരുടെ ജീവിതത്തില്‍ നിര്‍ണ്ണായകമാണ് ഈ പരീക്ഷ. കേരളത്തിലങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഇതിനായി കനത്ത പരീശീലനങ്ങളുമാണ് അവര്‍ നടത്തുന്നത്. എന്നാല്‍ എസ്എസ്എല്‍സി പരീക്ഷയിലെ ഉന്നത വിജയത്തിന് ചിട്ടയായ പഠനത്തിനൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യമാതൃകകള്‍ അവലോകനം ചെയ്ത് പഠിച്ച് ഉത്തരം എഴുതി പരിശീലിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളെ […]
The post എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് ഗ്രേഡ് ഉറപ്പാക്കാം appeared first on DC Books.