ഗംഗാ നദിയില്‍ ഒഴുകിനടക്കുന്ന നിലയില്‍ നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനും ഉനാവുവിനുമിടയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 30 ഓളം മൃതദേഹങ്ങളാണ് ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഭരണകൂടം ഉത്തരവിട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പുണ്യനദിയായ ഗംഗയില്‍ നിമജ്ജനം ചെയ്യുന്ന പതിവുണ്ടെങ്കിലും ഇവയുടെ എണ്ണത്തിലെ വര്‍ധനമൂലമാണ് അന്വേഷണം നടത്താന്‍ ഭരണകൂടം ഉത്തരവിട്ടത്. വെള്ളം പിന്‍വലിഞ്ഞതാകാം മൃതദേഹങ്ങള്‍ ഉയര്‍ന്നുവന്നതിനു കാരണമെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതരായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു പകരം നദിയില്‍ ഒഴുക്കാറാണ് പതിവെന്ന് പ്രദേശവാസികള്‍ പറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം […]
The post ഗംഗയില്‍ നിന്ന് നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെത്തി appeared first on DC Books.