ജീവിതത്തില്‍ സുനിശ്ചിതമെന്ന് പറയാവുന്നത് മരണം മാത്രമാണ്. എങ്കിലും ആ സത്യം മറന്നുകൊണ്ടാണ് മനുഷ്യന്‍ തുച്ഛമായ ചാപല്യങ്ങളില്‍ മുഴുകിക്കഴിയുന്നത്. മരണത്തെ മുന്‍നിര്‍ത്തി ഋഷികളും ചിന്തകന്മാരും ആവിഷ്‌കരിച്ച തത്ത്വങ്ങളെക്കുറിച്ച് അറിയാന്‍ അധികമാളുകളും തുനിയുന്നില്ല. എന്നാല്‍ ചില മഹാമനീഷികളാകട്ടെ, മരണത്തെക്കുറിച്ചും മരണാനന്തരത്തെക്കുറിച്ചും ചിന്തിക്കുന്നു. ആത്തരം വ്യക്തികളില്‍ ഒരാളായിരുന്നു അന്തരിച്ച വി.ആര്‍.കൃഷ്ണയ്യര്‍. മരണത്തിനുമുമ്പ് നാം ജീവിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ചിന്തയുടെ തുടര്‍ച്ചയാണ് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അന്വേഷണം. ഈ ചിന്ത വി.ആര്‍.കൃഷ്ണയ്യര്‍ക്ക് നേരത്തേ ഉണ്ടായിരുന്നെങ്കിലും പ്രിയപ്പെട്ട സഹധര്‍മ്മിണിയുടെ അകാലവിയോഗത്തിനു ശേഷമാണ് അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് […]
The post മരണാനന്തരം ഒരു ജീവിതമുണ്ടോ? appeared first on DC Books.