ജനതയിലും ജനപ്രാതിനിത്യങ്ങളിലും രൂപപ്പെട്ടുവരുന്ന ദുഷിച്ച പ്രവണതകളെ ആസ്വാദക സമക്ഷം എത്തിക്കുന്നവയാണ് വി കെ എന്നിന്റെ രചനകള്‍. സമൂഹത്തിന്റെയും അധികാര സ്ഥാനങ്ങളുടേയും പല പ്രവര്‍ത്തികള്‍ക്കു നേരെയും ഹാസ്യത്തില്‍ പൊതിഞ്ഞ കൂരമ്പുകളെയ്യുന്നവയായിരുന്നു ആ കഥകള്‍. അതിന് കാലദേശാതിവര്‍ത്തിയായ പ്രസക്തിയും അര്‍ത്ഥതലങ്ങളുമുണ്ട്. അത്തരത്തില്‍ എക്കാലവും പ്രസക്തമായ ഒരു വി.കെ.എന്‍ നോവലാണ് പിതാമഹന്‍. പിതാമഹനിലൂടെ സ്വാതന്ത്ര്യപൂര്‍വ്വ കേരളത്തിന്റെ ചരിത്രം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വി.കെ.എന്‍ പറഞ്ഞു പോകുന്നു. തിരുവില്വാമലയില്‍ നിന്നും വഞ്ചിയില്‍ അരി കൊച്ചീ മഹാരാജ്യത്ത് കൊണ്ട് വന്ന്, കോഴ കൊടുക്കാന്‍ പറ്റില്ല […]
The post ചിരിയുടെ പിതാമഹന്‍ appeared first on DC Books.