ഒരു ജൈവലോകത്തെ മുഴുവന്‍ കവിതയിലൂടെ ആവിഷ്‌കരിക്കാനായുന്ന കവിയാണ് പി.ടി. ബിനു. വിപ്ലവപ്രതീക്ഷകളും സമരതീവ്രതകളും നിറഞ്ഞ രാഷ്ട്രീയകാലാവസ്ഥ മാറി നിരാശയും വ്യര്‍ത്ഥാബോധവും ഒരുവശത്തും തീക്ഷ്ണമായ ഉപഭോഗാസക്തി മറുവശത്തുമായി ലോകം രണ്ടായി പിളര്‍ന്നപ്പോള്‍ കവിതയില്‍ താമസിക്കാനെത്തുന്ന ജൈവപ്രകൃതിയാണ് ബിനുവിന്റെ കവിതകളുടെ ഇച്ഛാശക്തി. കാശുണ്ടെങ്കില്‍ പത്തുരൂപായെട് ദോശ തിന്നാം തിരുന്തോരത്ത് തട്ടുദോശക്ക് മൂന്നു രൂപയേയുള്ളൂ കൊച്ചിയില്‍ അഞ്ചുരൂപയാണു വില പാതിരാവേ… പച്ചപ്പകലേ… പുളകിതരാക്കിയ പുസ്തകങ്ങളേ… സലാം കവിതയില്‍ ഒരു കാര്യവുമില്ല എന്നിങ്ങനെ അത് പരിഭവിക്കുമ്പോഴും മയിലായി വിരിഞ്ഞതാണ് കാറ്റില്‍ കമുങ്ങുന്തോട്ടമായി വിടര്‍ന്നതാണ് [...]
↧