പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ ‘തുവര്‍ത്തില്‍ കെട്ടിയ പൊതിച്ചോറിന്റെ കഞ്ഞിനനവ് കൈയ്യില്‍ തട്ടി. തന്റെ കോടച്ചി ഈ ചോറു പൊതി കെട്ടുമ്പോള്‍ അതിലേയ്ക്ക് ഒരു പാടു കണ്ണുനീര്‍ വീഴ്ത്തിയിരിക്കം. കണ്ണുനീരിന്റെ ഓതം തോര്‍ത്തിന്റെ കെട്ടിലൂടെ കുതിര്‍ന്നു പടിക്കുന്നു’.(കടല്‍തീരത്ത്- ഒ.വി.വിജയന്‍) വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഇതള്‍ വിരിഞ്ഞു വരുന്ന കഥകളാണ് ഒ.വി വിജയന്റേത്. ഓരോന്നും വിശദമായ വായന ആവശ്യപ്പെടുന്നു. കടല്‍ത്തീരത്തും അങ്ങനെ തന്നെയൊരു കഥയാണ്. ഹൃദയത്തിന്റെ കാറ്റുപിടിച്ച് കണ്ണീരുണക്കിക്കളയുന്ന കഥ. [...]
The post ഗൃഹാതുരത്വമുണര്‍ത്തുന്ന പൊതിച്ചോറ് appeared first on DC Books.