രഹസ്യമറിയാനുള്ള അടക്കാനാവാത്ത മനുഷ്യ തൃഷ്ണയില്‍ നിന്ന് പിറന്നവയാണ് കുറ്റാന്വേഷണ കഥകള്‍. കുറ്റാന്വേഷണ സാഹിത്യത്തില്‍ എന്നെന്നും തലയുയര്‍ത്തി നില്‍ക്കുന്ന വ്യക്തിത്വമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍. അദ്ദേഹം സൃഷ്ടിച്ച ഷെര്‍ലക് ഹോംസ് എന്ന സാങ്കല്‍പ്പിക കഥാപാത്രം കഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ സജീവമായി നിലകൊള്ളുന്നു. യുക്തിവിചാരത്തെയും ശാസ്ത്രീയാപഗ്രഥനത്തെയും കുറ്റാന്വേഷണത്തിന്റെ ഉപാധികളാക്കിയ ഷെര്‍ലക്‌ഹോംസ് സാഹിത്യത്തിനു പുറത്തും വലിയൊരു വഴി വെട്ടിത്തുറന്നു. നരകതുല്യമായ തടവറകളുടെയും പ്രാകൃതമായ ശിക്ഷണങ്ങളുടെയും ഇരുട്ടില്‍ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അപരിചിതമായ വെളിച്ചം പ്രസരിപ്പിച്ചു. […]
The post പുതിയ പതിപ്പില്‍ ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ appeared first on DC Books.