കേരളവ്യാസന്‍ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 1868 സെപ്റ്റംബര്‍ 18ന് ജനിച്ചു. ചെറുപ്പത്തിലേ കാവ്യരചന ആരംഭിച്ചു. കൊല്ലവര്‍ഷം 1062ല്‍ ‘കവിഭാരതം’ രചിച്ചു. ഇക്കാലത്തുതന്നെ നിരവധി ഗദ്യ-പദ്യ ലേഖനങ്ങള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. 1906ല്‍ മഹാഭാരതത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. 18 പര്‍വ്വങ്ങളിലായി 2000 അദ്ധ്യായങ്ങളും 125,000 ശ്ലോകങ്ങളുമുള്ള വ്യാസഭാരതം 878 ദിവസംകൊണ്ട് വിവര്‍ത്തനം ചെയ്യുക എന്ന അസാധാരണ പ്രവര്‍ത്തനത്തിലൂടെ കേരള വ്യാസന്‍ എന്ന പേരിന് തമ്പുരാന്‍ അര്‍ഹനായി. അദ്ദേഹം ഭാഷയ്ക്ക് നല്‍കിയ ഏറ്റവും വലിയ സേവനവും ഇതുതന്നെയാണ്. സംസ്‌കൃതപദങ്ങള്‍ […]
The post കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ചരമവാര്‍ഷികദിനം appeared first on DC Books.