ബാര്‍ കോഴവിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കായകുളം കൊച്ചുണ്ണി നടത്തുന്ന സത്യപ്രബോധനം പോലെയാണ് അഴിമതിക്കെതിരായ പിള്ളയുടെ നിലപാടെന്ന് പിള്ള തുള്ളിയാല്‍ മുട്ടോളം എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുവാന്‍ പിള്ള അച്ചാരം വാങ്ങിയിരിക്കുകയാണെന്ന്. തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന ഭീഷണി ഓലപ്പാമ്പു മാത്രമാണ്. അഴിമതിക്കെതിരെയാണ് പിള്ളയുടെ പോരാട്ടമെങ്കില്‍ ആദ്യം സ്വന്തം കറ കഴുകി കളയട്ടെയെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു. എന്നാല്‍ […]
The post ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി വീക്ഷണം appeared first on DC Books.