ആത്മകഥകള്‍ വിജയിച്ചവരുടെ മാത്രം കുത്തകയാണെന്ന ധാരണയെ പൊളിച്ചെഴുതിക്കൊണ്ടാണ് പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ വിവരിക്കുന്ന ജീവിതകഥകള്‍ എത്തിയത്. ഞാന്‍ ലൈംഗികത്തൊഴിലാളി നളിനി ജമീലയുടെ ആത്മകഥ, തസ്‌കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ, സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ ആമേന്‍, ജോണ്‍സന്റെ കുടിയന്റെ കുമ്പസാരം തുടങ്ങിയവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പോയ വര്‍ഷങ്ങളില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകങ്ങള്‍ കൂടിയാണ് ഇവയെല്ലാം. ലൈംഗികത്തൊഴിലാളിയും സെക്‌സ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ പ്രവര്‍ത്തകയുമായ നളിനി ജമീലയുടെ ആത്മകഥയായ ഞാന്‍ ലൈംഗികത്തൊഴിലാളി മലയാളത്തിന്റെ അതിരുകള്‍ ഭേദിച്ച് പല ഇന്ത്യന്‍, വിദേശ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. […]
The post നളിനി ജമീല എന്ന ലൈംഗികത്തൊഴിലാളിയുടെ ജീവിതം appeared first on DC Books.