കേരള സര്‍വകലാശാലയും സെന്‍ട്രല്‍ ഫോര്‍ ഗാന്ധിയന്‍ സ്‌റഡീസും സംയുക്തമായി നടത്തുന്ന ഗാന്ധിയന്‍ വികസനദര്‍ശനം പരിപാടിയോടനുബന്ധിച്ചുള്ള ഗ്രാമസ്വരാജ് എക്‌സിബിഷനും ഗാന്ധിപുസ്തകമേളയും ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ആരംഭിച്ച എക്‌സിബിഷനില്‍ ചര്‍ക്ക നൂല്‍ നൂല്‍പ് പ്രദര്‍ശനം, ഗാന്ധി ശില്‍പ നിര്‍മാണ പ്രദര്‍ശനം, കളിമണ്‍ കേവല പ്രദര്‍ശനം, അഹിംസാ കളിപ്പാട്ട നിര്‍മാണ പ്രദര്‍ശനം, ഓലത്തൊപ്പി നിര്‍മാണ പ്രദര്‍ശനം, കുരുത്തോല കൈവേല പ്രദര്‍ശനം, ഓല കളിപ്പാട്ടനിര്‍മാണ പ്രദര്‍ശനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
The post ഗ്രാമസ്വരാജ് എക്‌സിബിഷന്‍ ആരംഭിച്ചു appeared first on DC Books.