ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിക്കുവേണ്ടി കൈപ്പറ്റിയ തുക മോഹന്‍ലാല്‍ തിരിച്ചയച്ചു. അയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ കൈപ്പറ്റി. പരിപാടി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച സാഹചര്യത്തിലാണ് നടപടി. എന്നാല്‍ ലാലിന്റെ ചെക്ക് തിരിച്ചയയ്ക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്പീഡ് പോസ്റ്റ് വഴി അയച്ച ചെക്ക് ജേക്കബ് പുന്നൂസാണ് കൈപ്പറ്റിയത്. മോഹന്‍ലാലിന്റെ ചെക്ക് എന്തുചെയ്യണമെന്ന് സര്‍ക്കാര്‍തലത്തില്‍ തീരുമാനിക്കുമെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു. തുടര്‍ന്നാണ് തിരിച്ചയയ്ക്കുമെന്ന തീരുമാനം തിരുവഞ്ചൂര്‍ അറിയിച്ചത്. മോഹന്‍ലാല്‍ മടക്കിനല്‍കുന്ന പണം സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി […]
The post മോഹന്‍ലാലിന്റെ ചെക്ക് കൈപ്പറ്റി: തിരിച്ചയയ്ക്കുമെന്ന് തിരുവഞ്ചൂര്‍ appeared first on DC Books.