തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതി രാംസിംഗിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാര്‍ച്ച് 11ന് പുലര്‍ച്ചെ അഞ്ചിനാണ് ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി രാംസിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ നമ്പര്‍ മൂന്നിലെ മുറിയുടെ അഴിയില്‍ സ്വന്തം വസ്ത്രത്തിലാണ് രാംസിംഗ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട ബസ്സിന്റെ ഡ്രൈവറായിരുന്നു രാംസിംഗ്. എന്നാല്‍ റാംസിംഗിന്റേത് കൊലപാതകമാണെന്നാരോപിച്ച് അഭിഭാഷകനും കുടുംബാഗങ്ങളും [...]
The post രാംസിംഗിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് appeared first on DC Books.