മലയാള കഥാസാഹിത്യത്തിന്റെ ദിശാമാറ്റത്തിനു നേതൃത്വം നല്‍കിയ കഥാകാരനായിരുന്നു ലോകസഞ്ചാരിയായ എസ്.കെ.പൊറ്റെക്കാട്ട്. കഥകളുടെ എണ്ണം കൊണ്ടും പ്രമേയ വൈവിധ്യം കൊണ്ടും ആഖ്യാനശൈലി കൊണ്ടും വ്യത്യസ്തമായ അദ്ദേഹത്തിന്റെ രചനകള്‍ മാനുഷിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ശ്രദ്ധാപൂര്‍വം വരച്ചിട്ടു. കാലത്തെ തോല്പിച്ചുകൊണ്ട് അവ ആസ്വാദകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. ലോകസഞ്ചാരിയായ മഹാസാഹിത്യകാരന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. 1913 മാര്‍ച്ച് 14നാണ് കുഞ്ഞിരാമന്‍ പൊറ്റേക്കാട്ടിന്റെ മകനായി കോഴിക്കോട്ട് അദ്ദേഹം ജനിച്ചത്. ശങ്കരന്‍ കുട്ടി എന്നായിരുന്നു അദ്ദേഹത്തിന് പിതാവ് നല്‍കിയ പേര്. ഇന്റര്‍മീഡിയറ്റോടെ വിദ്യാലയ ജീവിതം അവസാനിപ്പിച്ചു. [...]
The post യാത്രകളെ അക്ഷരങ്ങളിലൊളിപ്പിച്ച മാന്ത്രികന്‍ appeared first on DC Books.