ഒരു തലമുറയെ പ്രണയിക്കാന്‍ പഠിപ്പിച്ച പുസ്തകമാണ് ബഷീറിന്റെ ‘പ്രേമലേഖനം‘. ജനലക്ഷങ്ങള്‍ വായിക്കുകയും നെഞ്ചിലേറ്റുകയും ചെയ്ത പ്രേമലേഖനത്തിന്റെ 23ാമത് പതിപ്പ് പുറത്തിറങ്ങി. 1943ലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1982ല്‍ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങി. കേശവന്‍ നായരെന്ന യുവാവും സാറാമ്മ എന്ന യുവതിയും തമ്മില്‍ലുള്ള പ്രണയമാണ് പ്രേമലേഖനത്തിലെ ഇതിവൃത്തം. പെറ്റമ്മയില്ലാത്ത സാറാമ്മ ചിറ്റമ്മയാല്‍ ഭരിക്കപ്പെടുന്ന അച്ഛനുമൊത്താണ് താമസിക്കുന്നത്. ഇന്റര്‍മീഡിയേറ്റുകാരിയായ സാറാമ്മ ഒരു ജോലി അന്വേഷിക്കുന്ന ഘട്ടത്തില്‍ തന്നെ സ്‌നേഹിക്കുന്ന പണി കേശവന്‍ നായര്‍ അവള്‍ക്ക് നല്‍കുന്നു. മാസം ഇരുപത് രൂപാ [...]
The post ബഷീറിന്റെ ‘പ്രേമ ലേഖനം’ appeared first on DC Books.