വിശ്വപ്രസിദ്ധ സംഗീത സംഘം അബ്ബയിലെ ‘എ’ ആയ ആഗ്നേതാ ഫാല്‍സ്‌കോഗ് വീണ്ടും പാടുന്നു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് 62കാരിയായ ആഗ്നേത പോപ്പ് മ്യൂസിക്കിലേക്ക് മടങ്ങിവരുന്നത്. 1982ല്‍ അബ്ബ പിരിഞ്ഞതോടെ അവരോഹണം ആരംഭിച്ച ആഗ്നേതയുടെ കരിയറില്‍ മറ്റൊരു വസന്തം വിരിയിക്കാന്‍ മേയ് 13ന് റിലീസ് ചെയ്യുന്ന ആല്‍ബത്തിനു കഴിയുമോ എന്നാണിനി അറിയേണ്ടത്. ജോര്‍ജ്ജന്‍ ഇലോഫ്‌സണ്‍, പീറ്റര്‍ നോര്‍ദാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആല്‍ബത്തിന്റെ പേരും എ എന്നുതന്നെയാണ്. ഇനി ഒരിക്കല്‍ കൂടി പാടാനാവുമെന്ന് കരുതിയതല്ലെന്ന് ആഗ്നേത പറയുന്നു. ആല്‍ബത്തിലെ [...]
The post അബ്ബയിലെ ‘എ’ മടങ്ങിവരുന്നു appeared first on DC Books.