പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. എന്നാല്‍ വിചാരണ നടക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചാല്‍ അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ക്കുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പാമോലിന്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. […]
The post പാമോലിന്‍: വി എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി appeared first on DC Books.