പ്രമേയത്തോടൊപ്പം തന്നെ ആഖ്യാനത്തിന്റെ വ്യവസ്ഥയെ അഴിച്ചുപണിതു കൊണ്ട് പെണ്ണെഴുത്ത് എന്ന വാര്‍പ്പ് മാതൃകയെ നിശേഷം തള്ളിക്കളഞ്ഞ കഥാകാരിയാണ് ചന്ദ്രമതി. താന്‍ പെണ്ണെഴുത്തുകാരിയോ ഫെമിനിസ്റ്റോ അല്ലെന്ന പ്രതിഭാശാഠ്യം ചന്ദ്രമതിയുടെ എഴുത്തിനെ പുതിയ വഴികളിലൂടെ മുന്നോട്ടു നയിക്കുകയാണ്. അതിനുള്ള സാക്ഷ്യമാണ് അവരുടെ ഓരോ പുതുരചനകളും. പ്രമേയപരമായും രൂപപരമായും മികവുറ്റ സൃഷ്ടികള്‍ മലയാളത്തിന് സമ്മാനിച്ച ചന്ദ്രമതിയുടെ പുതിയ പുസ്തകമാണ് ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍. സ്ത്രീരചന എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നുള്ള കാഴ്ചപ്പാടുകളെ അപ്പാടെ തകര്‍ത്തെറിയുന്ന കഥാപാത്രസൃഷ്ടിയാണ് ഈ നോവെല്ലകളുടെ പ്രത്യേകത. തൃഷ്ണകളും ലാഭേച്ഛകളും […]
The post ചന്ദ്രമതിയുടെ രണ്ട് നോവെല്ലകള്‍ appeared first on DC Books.