മനുഷ്യനുവേണ്ടിയുള്ള ജ്ഞാനപദ്ധതികള്‍ ഉളളിലൊളിപ്പിച്ചവയാണ് മതഗ്രന്ഥങ്ങള്‍. ഭഗവദ്ഗീതയും ബൈബിളും ഖുര്‍ ആനുമെല്ലാം ഉദ്‌ഘോഷിക്കുന്നത് മനുഷ്യകുലത്തിന്റെയും ലോകത്തിന്റെ ആത്യന്തിക നന്മകളെയാണ്. പക്ഷേ, അതിവൈകാരികമായി മതത്തെ സമീപിക്കുന്നവര്‍ താന്താങ്ങളുടെ മതത്തിന്റെ ശ്രേഷ്ഠത സ്ഥാപിക്കുന്നതിനായി സ്വന്തം മതഗ്രന്ഥങ്ങളിലെ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും മറ്റുള്ളവയെ ഇകഴ്ത്തുന്നതുമായ കാഴ്ചയാണ് കൂടുതലായും നമുക്ക് കാണുവാന്‍ സാധിക്കുന്നത്. നിത്യജീവിതത്തില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ച് ജീവിതവിജയം കൈവരിക്കാനുള്ള സാരോപദേശങ്ങള്‍ മതഗ്രന്ഥങ്ങളിലും പ്രവാചകവചനങ്ങളിലും ധാരാളമുണ്ട് എന്നതാണ് വാസ്തവം. മനുഷ്യവംശത്തിനായി ജീവന്‍ ബലികഴിച്ച ദൈവപുത്രനായ യേശുവിന്റെ വചനങ്ങളില്‍ നിന്നും നേതൃത്വപാടവത്തിന്റേതായ പാഠങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്ന […]
The post യേശു എന്ന സിഇഒ appeared first on DC Books.