ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവെച്ചു. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെയാണ് രാജി. ഫെബ്രുവരി 20ന് രാവിലെ ഗവര്‍ണറെ നേരില്‍ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. ബിഹാര്‍ നിയമസഭ പിരിച്ചു വിടണമെന്നും മാഞ്ചി ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന എട്ടു വിമത ജെഡിയു എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാറ്റ്‌ന ഹൈക്കോടതി വിലക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമത എംഎല്‍എമാരെ ജെഡിയു പുറത്താക്കിയത് കണക്കിലെടുത്താണ് ഇവര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് ഹൈക്കോടതി തടഞ്ഞത്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ […]
The post ജിതന്‍ റാം മാഞ്ചി രാജിവെച്ചു appeared first on DC Books.