നടി റീമാ കല്ലിങ്കലിന് ഫിലിം ചേംബര്‍ വിലക്ക് ഏര്‍പ്പെടുത്തി. ടി.വി പരിപാടിയില്‍ അവതാരികയായതിനാലാണ് വിലക്ക്. ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന താരങ്ങള്‍അതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ കത്ത് നല്‍കിയിരുന്നു. റീമ മാത്രം കത്തിനോട് പ്രതികരിക്കാഞ്ഞതിനാലാണ് വിലക്കാന്‍ തീരുമാനിച്ചത്. മേയ് പതിനഞ്ചിനുമുമ്പ് അവതരിപ്പിക്കുന്ന പരിപാടികളില്‍നിന്ന് എല്ലാ താരങ്ങളും പിന്മാറണമെന്നായിരുന്നു ചേംബറിന്റെ ആവശ്യം. റീമയൊഴികെ കത്ത് കിട്ടിയ താരങ്ങളൊക്കെ പ്രതികരിച്ചു. ജഗദീഷും സിദ്ദിക്കും നിശ്ചിതസമയത്തിനുള്ളില്‍ പിന്മാറാമെന്ന് അറിയിച്ചു. പരിപാടി ടി.വിയില്‍ വരുന്നിടത്തോലം കാലം താന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് സുരേഷ്‌ഗോപിയും വ്യക്തമാക്കി. മഴവില്‍ [...]
The post റീമാകല്ലിങ്കലിനും ചേംബറിന്റെ വിലക്ക് appeared first on DC Books.