എ.ഡി ഒമ്പതാം ശതകത്തോടു കൂടിയാണ് കേരളം രാഷ്ട്രീയമായും സാംസ്‌കാരികമായും ഭാഷാപരവുമായ ഉയര്‍ച്ച നേടുന്നതെങ്കിലും കേരളത്തിന്റെ ഖ്യാതി വിദേശ രാജ്യങ്ങളില്‍ അതിനുമുന്‍പേ എത്തിയിരുന്നു. പ്രാചീനകാലം മുതല്‍ തന്നെ കേരളം ലോകവാണിജ്യഭൂപടത്തില്‍ ഇടം നേടിയിരുന്നു. കേരളത്തിന്റ ഭൂപ്രകൃതിയും സുഗന്ധ വ്യഞ്ജനങ്ങളുടെ സാന്നിധ്യവുമാണ് ഇതിനു കാരണമായിരുന്ന ഘടകം. കേരളചരിത്രത്തെയും സംസ്‌കാരത്തെയും അവയുമായി ബന്ധപ്പെട്ട മഹദ്‌വ്യക്തിത്വങ്ങളെയും പരിചയപ്പെടുത്തുന്ന പുസ്തകമാണ് പ്രൊഫ. എ ശ്രീധരമേനോന്‍ രചിച്ച കേരളചരിത്ര ശില്പികള്‍. കേരളം നാം ഇന്നു കാണുന്ന നാടാകുന്നതിന് പ്രധാന പങ്ക് വഹിച്ച ഭരണാധികാരികള്‍, കലാസാഹിത്യ രംഗങ്ങളിലെ […]
The post കേരള ചരിത്രം നാടിനെ രൂപപ്പെടുത്തിയവരിലൂടെ appeared first on DC Books.