നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഫെബ്രുവരി 26ന് രാവിലെ 9.20ഓടെ ഡല്‍ഹിയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എഐ 467 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തിന് പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ 161 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പെട്ട വിമാനം അറ്റകുറ്റ പണികള്‍ക്കായി മാറ്റിയിരിക്കുകയാണ്. ഈ വിമാനത്തിന്റെ അടുത്ത സര്‍വീസ് ഷാര്‍ജയിലേക്കാണ്. അപകടമുണ്ടായ സാഹചര്യത്തില്‍ വിമാനത്തിന്റെ ഷാര്‍ജ സര്‍വീസ് വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
The post നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു appeared first on DC Books.