അര്‍ബുദം എന്ന രോഗം ജീവിതത്തിന്റെ അവസാനമാണെന്നു കരുതുന്നവരാണ് കൂടുതലും. എന്നാല്‍ രോഗത്തെ അതിജീവിക്കാനുള്ള മനക്കരുത്തും ചിട്ടയായ ജീവിതക്രമവും ശരിയായ ചികിത്സയും ഉണ്ടെങ്കില്‍ കാന്‍സറിനെ അതിജീവിക്കാന്‍ കഴിയും എന്നാണ് അന്താരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകന്‍ ഡോ. വി.പി.ഗംഗാധരന്‍ അവകാശപ്പെടുന്നത്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും വ്യായാമത്തിന്റെ അഭാവവും കാന്‍സറുണ്ടാക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ജീവിതശൈലിയിലും ഭക്ഷണ രീതിയിലും മാറ്റം വരുത്തുകയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം. നാം കഴിക്കുന്ന ഭക്ഷണവുമായാണ് മുപ്പതുശതമാനം കാന്‍സര്‍ രോഗങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ […]
The post ഭക്ഷണത്തിലൂടെ കാന്‍സര്‍ പ്രതിരോധം appeared first on DC Books.