സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്കായി സ്വരലയ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജി.ദേവരാജന്‍ മാസ്റ്ററുടെ പേരില്‍ സ്വരലയ ഏര്‍പ്പെടുത്തിയ സംഗീതപ്രതിഭയ്ക്കുള്ള അവാര്‍ഡ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന് സമ്മാനിക്കും. സ്വരലയ യേശുദാസ് അവാര്‍ഡിന് സംഗീത സംവിധായകന്‍ എം.ജയചന്ദ്രനെയും സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് ടി.എം.സൗന്ദര രാജനെയും തിരഞ്ഞെടുത്തു. എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കൊല്ലത്ത് ഏപ്രിലില്‍ നടക്കുന്ന ‘ദേവരാഗസന്ധ്യ’യില്‍വെച്ച് യേശുദാസ് അവാര്‍ഡ് സമ്മാനിക്കും. 75,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ടി.എം.സൗന്ദരരാജന്റെ 91ാം ജന്മദിനത്തിലാണ് അദ്ദേഹം യേശുദാസില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുക. എം.ജയചന്ദ്രനുള്ള അവാര്‍ഡ് സി.പി.എം. സെക്രട്ടറി പിണറായി [...]
The post സ്വരലയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു appeared first on DC Books.