ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിച്ച് വിവാദം സൃഷ്ടിച്ച ബ്ലെസ്സിയുടെ കളിമണ്ണില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ അഭിനയിക്കുന്നു. പി.ടി.ഐയോട് പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിതത്തില്‍ കെട്ടിയ വേഷം തന്നെയാണ് പ്രിയദര്‍ശന്‍ ക്യാമറയ്ക്ക് മുമ്പിലും അണിയുന്നത്. ചലച്ചിത്ര സംവിധായകനായാണ് പ്രിയന്‍ കളിമണ്ണില്‍ എത്തുന്നത്. പ്രധാനപ്പെട്ട ഒരു അതിഥിവേഷമാണിതെന്നും പ്രിയന്‍ കൂട്ടിച്ചേര്‍ക്കുന്നു. ക്യാമറയ്ക്ക് മുമ്പിലുള്ള പ്രകടനം എളുപ്പമാണെന്ന് കരുതുന്നില്ലെന്ന് പ്രിയന്‍ പറഞ്ഞു. നടന്മാര്‍ക്ക് അഭിനയം അനായാസം വഴങ്ങുമെന്നും തന്നെ സംബന്ധിച്ചിടത്തോളം അതങ്ങനെയല്ലെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ, ചലച്ചിത്ര [...]
The post കളിമണ്ണിലൂടെ പ്രിയദര്‍ശന്‍ അഭിനേതാവാകുന്നു appeared first on DC Books.