ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പാര്‍ട്ടിയില്‍ വണ്‍മാന്‍ഷോയാണെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് സംസ്‌കാരം വളരുന്നുവെന്നും പറഞ്ഞു. അരവിന്ദ് കെജ്‌രിവാളുമായുള്ള ആശയവിനിമയത്തില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്നും, പക്ഷേ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനല്ല. പാര്‍ട്ടി വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷേ പാര്‍ട്ടി എന്ത് തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ടോ അതില്‍ നിന്നും വ്യതിചലിച്ചിട്ടുണ്ട്. കേജ്‌രിവാളിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ […]
The post കേജ്‌രിവാളിനെതിരേ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ appeared first on DC Books.