ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സീനി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നോടീസ് നല്‍കിയത്. റോമിലെ നയതന്ത്ര പ്രതിനിധിയോട് തല്‍ക്കാലം സ്ഥാനം ഏറ്റെടുക്കേണ്ടന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരില്ലെന്ന നിലപാടിന്റെ പശ്ചാതലത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഇറ്റലിയില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്ന് ടറന്റോയിലെ മേയര്‍ വാഗ്ദാനം ചെയ്തു. മേയര്‍ ഇപ്പാസിയോ സ്റ്റെഫാനോയാണ് [...]
The post ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിടാതിരിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം appeared first on DC Books.