ശക്തമായ പെണ്‍കഥാപാത്രങ്ങള്‍ മലയാളസിനിമയില്‍ ഉണ്ടാവുന്നില്ല എന്നു മുറവിളി കൂട്ടുന്നവര്‍ക്ക് മറുപടിയുമായാണ് 2013ലെ സിനിമകള്‍ വരുന്നത്. വര്‍ഷങ്ങളായി പുരുഷ കേന്ദ്രീകൃതമായി മാത്രം ചിന്തിച്ചിരുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരും പെണ്‍പക്ഷം ചിന്തിച്ചുതുടങ്ങി. നായികയ്ക്ക് പ്രാധാന്യമുള്ളതോ നായകനൊപ്പം തന്നെ നായികയും നില്‍ക്കുന്നതോ ആയ സിനിമകളാണിപ്പോള്‍ കൂടുതലും ഇറങ്ങുന്നത്. അണിയറയില്‍ അണിഞ്ഞരുങ്ങുന്ന ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഏറെയും പറയുന്നത് പെണ്ണിന്റെ കരുത്തിന്റെയും കണ്ണീരിന്റെയും കഥകള്‍ തന്നെയെന്ന് കാണാം. മഞ്ജു വാര്യര്‍ സിനിമയില്‍ സജീവമായിരുന്നപ്പോള്‍ പല തിരക്കഥാകൃത്തുക്കളും അവര്‍ക്കുവേണ്ടി കഥകള്‍ മെനയുകയും കഥാപാത്രങ്ങളെ മഞ്ജു അനശ്വരങ്ങളാക്കുകയും [...]
The post പെണ്‍പക്ഷം ചായുന്ന മലയാളസിനിമ appeared first on DC Books.