ജമ്മു കശ്മീരിലെ വിഘടനവാദി നേതാവായ മസറത്ത് ആലത്തിനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്തത് പുതിയ സര്‍ക്കാര്‍ അധികാരം എറ്റെടുക്കുന്നതിനു മുമ്പെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി – പിഡിപി സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനെടുത്ത 49 ദിവസം സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായിരുന്നു. ഈ ദിവസങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊതു സുരക്ഷാ നിയമ പ്രകാരം 2014 സെപ്റ്റംബറിലാണ് ആലത്തെ കസ്റ്റഡിയില്‍ എടുത്തതെന്നും അത് റദ്ദായതായും സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുരേഷ് കുമാര്‍ ജമ്മു ജില്ലാ മജിസ്‌ട്രേറ്റിന് ഫെബ്രുവരിയില്‍ കത്തെഴുതിയിരുന്നു. […]
The post ആലത്തിന്റെ മോചനം: തീരുമാനം നേരത്തെ എടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ appeared first on DC Books.