സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ പ്രതികരിക്കാനും തിന്മകളെയും അരാജകത്വത്തെയും പരിഹാസവിമര്‍ശനമെന്ന അക്ഷരക്കഷായചികിത്സയ്ക്ക് വിധേയമാക്കാനും നമുക്കിടയില്‍ മനക്കണ്ണുമായി ഉണര്‍ന്നിരുന്ന കവിയാണ് ചെമ്മനം ചാക്കോ. കേരളത്തിനു സംഭവിച്ച രാഷ്ട്രീയ-സാംസ്‌കാരിക സാമൂഹിക വ്യതിചലനങ്ങളെ മുന്‍നിര്‍ത്തിയ താക്കീതുകളായി ഓരോ കവിതകളെയും മാറ്റാന്‍ ചെമ്മനത്തിനു കഴിഞ്ഞിരുന്നു. വ്യതിചലനങ്ങളിലെ ചതിക്കുഴികളോരോന്നും സൂചിപ്പിച്ച്, രാഷ്ട്രീയവും സംസ്‌കാരവും സമൂഹവുമായി സ്വീകരിക്കേണ്ട ശരിയായ പാത അദ്ദേഹം നമുക്ക് ചൂണ്ടിക്കാട്ടിത്തന്നു. ആവിഷ്‌കാര ധൈര്യത്തിന്റെ സൂര്യതേജസ്സായി കാവ്യനഭസ്സില്‍ നിലകൊള്ളുന്ന ചെമ്മനം ചാക്കോയുടെ കവിതകളുടെ ഏറ്റവും പുതിയ സമാഹാരമാണ് ‘കനല്‍ക്കട്ടകള്‍‘. ഈ സമാഹാരത്തിലെ ആദ്യകവിത ‘കലികാലലഹരിയാണ്’. തോറ്റിവളര്‍ത്തിയെടുത്ത […]
The post ആവിഷ്‌കാര ധൈര്യത്തിന്റെ സൂര്യതേജസ് appeared first on DC Books.