ഒരു കഥാകൃത്തെന്ന നിലയിലും നോവലിസ്‌റ്റെന്ന നിലയിലും മലയാളസാഹിത്യത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത പി.എഫ്. മാത്യൂസിന്റെ ഓര്‍മ്മപ്പുസ്തകമാണ് തീരജീവിതത്തിന് ഒരു ഒപ്പീസ്. കൊച്ചിയിലെ കടലോരജീവിതങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഈ ഓര്‍മ്മപ്പുസ്തകം. വായനക്കാരനും ആ ഒരവസ്ഥയിലേക്കെത്തിപ്പെടുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കടലോരത്ത് തന്റെ തന്നെ പൈതൃകം അന്വേഷിക്കുന്ന കഥാകാരന്‍ മണ്‍മറഞ്ഞുപോയവരും ഇപ്പൊഴും ജീവിച്ചിരിക്കുന്നവരുമായ മനുഷ്യരെയും സംഭവങ്ങളെയും പുനഃസൃഷ്ടിക്കുന്നു. അവരുടെ സംസ്‌കാരവും സുഖദുഃഖങ്ങളും കടലിന്റെ പാരിസ്ഥിതിക രാഷ്ട്രീയവും ഇതില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. കടലിനുള്ളത്ര ആഴം മനുഷ്യരുടെ മനസ്സുകള്‍ക്കുമുണ്ടെന്ന് വായനക്കാരന്‍ തിരിച്ചറിയുന്നു. വൈപ്പിന്‍കരയിലെ […]
The post തീരജീവിതത്തിന്റെ ഓര്‍മ്മപ്പുസ്തകം appeared first on DC Books.