ഹാസ്യസാഹിത്യത്തില്‍ തനതായ പാത വെട്ടിത്തുറന്ന അനശ്വര സാഹിത്യകാരന്‍ ഡി.സി.കിഴക്കേമുറിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഗ്രന്ഥശാലാ അവാര്‍ഡ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള അവാര്‍ഡ് കണ്ണൂര്‍ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥശാലയ്ക്കാണ്. 44,444 രൂപ വിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. ലൈബ്രറി കൗണ്‍സിലാണ് മറ്റ് അവാര്‍ഡുകള്‍ക്കൊപ്പം ഡി.സി.കിഴക്കേമുറി പുരസ്‌കാരവും പ്രഖ്യാപിച്ചു വരുന്നത്. 2011ലെ അവാര്‍ഡാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മാനമായുള്ള പുസ്തകങ്ങള്‍ നല്‍കുന്നത് ഡി.സി.ബുക്‌സാണ്. Summary in English: D C Kizhakemuri Library award [...]
The post ഡി.സി.കിഴക്കേമുറി അവാര്‍ഡ് സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥശാലയ്ക്ക് appeared first on DC Books.