ഒരു ദേശത്തിന്റെ മണ്‍മറഞ്ഞ ചരിത്രത്തെ, പൈതൃകത്തെ പുനരാവിഷ്‌കരിക്കാനും പുതുതലമുറയ്ക്കു പ്രകാശിപ്പിക്കാനും നിയതിയുടെ കൈകളാല്‍ നിയോഗിക്കപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ കഥ പറയുന്ന നോവലാണ് ഉള്‍ഖനനങ്ങള്‍. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടേയും കോടതിവിധികളുടെയും പശ്ചാത്തലത്തില്‍ സമകാലീന വായനാനുഭവമൊരുക്കുന്ന ഉള്‍ഖനനങ്ങള്‍ സതീഷ് ബാബു പയ്യന്നൂരാണ് എഴുതിയിരിക്കുന്നത്. പത്രപ്രവര്‍ത്തകനായ ഗണേശന്‍ ഇരിങ്ങത്ത് തന്റെ ജന്മനാടായ ചിയ്യാരം ഗ്രാമത്തെക്കുറിച്ചും, അവിടെയുളള പൗരാണികമായ ശ്രീപുരം മഹാക്ഷേത്രത്തെക്കുറിച്ചും, അയാള്‍ ജോലിചെയ്യുന്ന പത്രത്തില്‍ വാര്‍ത്ത കൊടുക്കുന്നു. വാര്‍ത്ത പുറത്തു വന്നതിനു ശേഷം ശ്രീപുരം ക്ഷേത്രത്തെയും […]
The post നിലവറയ്ക്കുള്ളിലെ രഹസ്യങ്ങളും നിഗൂഢതകളും appeared first on DC Books.