മലയാള സാഹിത്യരംഗത്തേയ്ക്ക് ഡോ. എം ലീലാവതി കടന്നുവരുന്നത് അമ്പതുകളിലാണ്. നമ്മുടെ സാഹിത്യ നിരൂപണരംഗത്ത്, പ്രതിഭാധനരും സര്‍ഗ്ഗാധനരുമായ വിമര്‍ശകപ്രതിഭകള്‍ അരങ്ങുവാഴുന്ന കാലമായിരുന്നു അന്ന്. നിരൂപണവും ഒരു സര്‍ഗ്ഗപ്രക്രിയയാണെന്നും മറ്റു സാഹിത്യപ്രസ്ഥാനങ്ങളോട് ചുമലൊത്ത് പോകാവുന്ന വൈഭവം നിരൂപണകലയ്ക്കുണ്ടെന്നും അസന്ദിഗ്ദ്ധമായി സ്വനിരൂപണങ്ങളിലൂടെ പ്രതിഭാധനര്‍ വ്യക്തമാക്കി. നിരൂപണപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതുമയാര്‍ന്ന വ്യതിയാനമായിരുന്നു. പദ,വാക്യഛന്ദോലങ്കാരങ്ങളില്‍ അഭിരമിച്ചിരുന്ന വ്യാഖ്യാനവൈഭവത്തെ അന്വേഷണാത്മകവും യുത്ത്യധിഷ്ഠിതവുമായ മൂല്യനിര്‍ദ്ധാരണ പ്രക്രിയയായി മാറ്റാന്‍ കഴിഞ്ഞുവെന്നത് വളരെ ശ്രദ്ധേയമായിരുന്നു. ഈ ബഹളങ്ങള്‍ക്കിടയിലാണ് ലീലാവതി തന്റെ നിരൂപണ വൈഭവത്തിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് രംഗപ്രവേശം ചെയ്തത്. […]
The post ഡോ. എം ലീലാവതിക്ക് സമര്‍പ്പിക്കുന്ന ഉപഹാരഗ്രന്ഥം appeared first on DC Books.