അധിനിവേശങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കഥകള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ധാരാളം കാണാന്‍ സാധിക്കും. ഇന്ത്യയുടെ സമ്പത്ത് മോഹിച്ച് ആക്രമണകാരികള്‍ ലോകത്തിന്റെ പല ദിക്കില്‍നിന്നും ഇങ്ങോട്ട് ഒഴുകിയെത്തി. അധിനിവേശത്തിനെതിരെയുള്ള പ്രതിരോധങ്ങള്‍ ധീരസമരനായകരെ സൃഷ്ടിക്കാന്‍ തുടങ്ങി. പൃഥ്വിരാജ് ചൗഹാനും റാണാ പ്രതാപും ഷേര്‍ഷായും ശിവജിയുമെല്ലാം ദേശസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളായി മാറി. ആ ഗണത്തില്‍ വേറിട്ടു നില്‍ക്കുന്ന ധീരവനിതയാണ് ഝാന്‍സിയിലെ മഹാറാണിയായിരുന്ന ലക്ഷ്മി ഭായ്. യുദ്ധങ്ങളും രാജതന്ത്രവും പുരുഷനുമാത്രമുള്ളതാണെന്ന സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നതായിരുന്നു റാണി ലക്ഷമിഭായിയുടെ ത്യാഗോജ്വല ജീവിതം. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുന്‍പില്‍നിന്ന് പടനയിച്ച് വീരമൃത്യു പുല്‍കിയ […]
The post ഝാന്‍സിയിലെ മഹാറാണിയുടെ കഥ appeared first on DC Books.