തമിഴകത്തുനിന്ന് വരുന്ന പുതിയ വാര്‍ത്ത കേട്ടില്ലേ? മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ കോളീവുഡിലേക്ക് വീണ്ടും വണ്ടി കയറുന്നത് അച്ഛന്‍ വേഷം ചെയ്യാനാണത്രെ. ഇളയദളപതി വിജയ്‌യുടെ അച്ഛനായാണ് ലാല്‍ ജില്ല എന്ന സൂപ്പര്‍ഗുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ലാലിന്റെ തമിഴിലേക്കുള്ള പുന:പ്രവേശം ആഘോഷിക്കാന്‍ കാത്തിരുന്ന ആരാധകര്‍ ഇഞ്ചി കടിച്ച അവസ്ഥയിലായെന്ന് പറഞ്ഞാല്‍ മതി. ഒരു ഗ്രാമത്തലവനായാണത്രെ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഛിദ്രശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അച്ഛനും മകനും കൈകോര്‍ക്കുന്നതാണ് കഥ. മധുരയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപശ്ചാത്തലത്തിലാണ് ചിത്രീകരിക്കുന്നത്. [...]
The post ജില്ലയില്‍ മോഹന്‍ലാല്‍ വിജയ്‌യുടെ അച്ഛന്‍ appeared first on DC Books.