ചെറുകഥയെ സംക്ഷിപ്ത രൂപത്തില്‍ അവതരിപ്പിക്കുന്ന കഥാകാരനാണ് പി.കെ.പാറക്കടവ്. ചിന്തയുടെയും ഏകാഗ്രതയുടെയും വൈകാരികാംശങ്ങളെ തീക്ഷ്ണശില്പങ്ങളാക്കുന്നവയാണ് പാറക്കടവിന്റെ ചെറുകഥകള്‍. അതേ ഭാവതീവ്രത അനുഭവവേദ്യമാക്കുന്നതാണ് അദ്ദേഹത്തിന്റെ ആദ്യനോവലായ മീസാന്‍കല്ലുകളുടെ കാവല്‍ എന്ന കൃതിയും. മലയാളത്തില്‍ ഏറ്റവും ചെറിയ നോവല്‍ എന്നു വിശേഷിപ്പിക്കാവുന്ന കൃതി മീസാന്‍കല്ലുകളുടെ കാവല്‍ തന്നെ ആയിരിക്കണം. കുറുങ്കഥയുടെ ലോകത്തുനിന്ന് കണ്ടെടുത്തുതന്ന വിശേഷപ്പെട്ട ഒരു സമ്മാനമായി ഈ നോവല്‍ തീര്‍ച്ചയായും നമുക്കനുഭവപ്പെടും. ജോര്‍ജ് ജോസഫ് കെയുമായി പി.കെ.പാറക്കടവ് നടത്തുന്ന അഭിമുഖം എഴുത്തുകാരന്റെ ഉള്ളുതുറക്കല്‍ കൂടിയാണ്. ഈ അഭിമുഖവും പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. […]
The post മീസാന്‍ കല്ലുകളുടെ കാവല്‍ രണ്ടാം പതിപ്പില്‍ appeared first on DC Books.