സാബു ചെറിയാനു പകരം രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനാക്കിയതില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രതിഷേധം. ചില അംഗങ്ങള്‍ രാജിക്കൊരുങ്ങുകയാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സംവിധായകന്‍ ഷാജി കൈലാസ്, ഛായാഗ്രാഹകന്‍ എസ്.കുമാര്‍, നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു എന്നിവരാണ് രാജി വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ ഈ വഴിയിലേക്ക് വരുമെന്നാണ് സൂചന. കെ.എസ്.എഫ്.ഡി.സി മുമ്പെങ്ങുമില്ലാത്ത വിധം പരിഷ്‌കരിച്ചും, തിയേറ്ററുകള്‍ ലാഭത്തിലാക്കിയും നവീകരിച്ചുമാണ് സാബു ചെറിയാന്‍ പടിയിറങ്ങിയത്. പല തിയേറ്ററുകളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ സിനിമാമേഖലയോട് കൂടുതല്‍ ബന്ധമുള്ള ഒരാള്‍ക്കേ […]
The post രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കെ.എസ്.എഫ്.ഡി.സിയില്‍ പൊട്ടിത്തെറി appeared first on DC Books.