പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം. മണലെഴുത്ത് എന്ന കവിതാസമാഹാരത്തിനാണ് ഈ ബഹുമതി. മലയാളത്തില്‍ ഇതിനു മുമ്പ് ബാലാമണിയമ്മ, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ക്കു മാത്രമേ സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുള്ളു. തനിക്ക് കിട്ടിയ സരസ്വതിസമ്മാന്‍ മലയാളത്തിന് ലഭിച്ച ബഹുമതിയാണെന്ന് സുഗതകുമാരി പ്രതികരിച്ചു. മലയാളത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്തതിനു കിട്ടിയ പുരസ്‌കാരമായി ഇതിനെ കണക്കാക്കുന്നു. മലയാളത്തെ ബഹുമാനിക്കാത്ത ഒരു തലമുറ നമുക്കുണ്ടെന്ന് പറഞ്ഞ സുഗതകുമാരി ഇംഗ്ലീഷിനോടുള്ള വിധേയത്വം ഇനിയും മലയാളിയുടെ രക്തത്തില്‍നിന്ന് പോയിട്ടില്ലെന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും അറിയിച്ചു. ഏഴര ലക്ഷം രൂപയും [...]
The post സുഗതകുമാരിക്ക് സരസ്വതിസമ്മാന്‍ appeared first on DC Books.